2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

...പക്ഷം...എന്റെ ചിറക്
മതിയാകാതെ വന്നത്
നീ
പറക്കമുറ്റിയതു-
കൊണ്ടാണ്...

ഇനിയീകൂട്ടിൽ
എന്റെ നെടുവീർപ്പുകൾക്ക്
അടയിരിക്കണം...

പൊരുന്നച്ചൂടിൽ
ഓർമ്മകൾ
കൊത്തിവിരിയിക്കണം

നിനക്കീ ആകാശം
പതിച്ചു തന്നതാരാണ്...?