2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

....ഒടുക്കം...എന്റെ ദാഹം തീർക്കാൻ
നാവിലിറ്റിച്ച
ജലത്തിനാലാവില്ല...

കഴിയുമെങ്കിൽ
വിഷാദ ഭരിതമായ
ഒരു കവിത ചൊല്ലുക

ചുണ്ടിലൊരു പൂവ് നട്ട്
പിരിഞ്ഞു പോവണമെനിയ്ക്ക്....

ഓർമ്മ നാളിൽ
തെരുവിൽ തണലുപാകിയ
മരത്തിന് എന്റെ പേരു ചൊല്ലി
വിളിയ്ക്കണം....

സ്മൃതികുടീരങ്ങളിൽ
അടയിരിയ്ക്കാതെ
നൊമ്പരങ്ങളുടെ
തമ്പുരാനാവണം.....