tag:blogger.com,1999:blog-16449529076783957112024-02-07T15:22:56.254-08:00..അസാധു..തോറ്റവന്റെ പാഴാങ്കം... സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comBlogger63125tag:blogger.com,1999:blog-1644952907678395711.post-10673901858705971282013-10-23T01:05:00.002-07:002013-10-23T01:05:50.617-07:00...അച്ഛൻ....

ഉറക്കെ വിശന്നപ്പോൽ

മുറുക്കാൻ ചവച്ചും..

ഉടുമുണ്ടഴിച്ച്

ഉലച്ചൊന്നുടുത്തും..

ഉടൽച്ചൂടുയിർപ്പിച്ച

വിയർപ്പെ തുടച്ചും..

വെയിൽപ്പുറ്റ് പൊട്ടിച്ച്

വഴിത്താര താണ്ടി..

വെറുംകാലുമായി

വരുന്നുണ്ട്,അച്ഛൻ.... സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-12557800032734763052013-10-23T01:04:00.004-07:002013-10-23T01:04:34.918-07:00....ഉമ്മറം....

സന്ധ്യയ്ക്ക്,

തെക്കേ മൂലയ്ക്ക് കിഴക്ക് നോക്കിയെരിയുന്ന

നിലവിളക്കിനരികിൽ

പല്ലികൾ പ്രാർത്ഥനാപൂർവ്വം

വന്നിരിയ്ക്കും..

അന്നത്തെ രാത്രിയെങ്കിലും

കല്ലുകടിക്കാതിരിയ്ക്കാൻ

അമ്മ മുറവുമായി ഉമ്മറത്തുണ്ടാവും....

അന്നു പഠിച്ചതൊക്കെ ഉറക്കെ വായിച്ച് ഞാൻ

നന്നായി പഠിക്കുന്നുണ്ടെന്ന്

നാട്ടാരേ അറിയിക്കും...

ചേച്ചിമാർ തമ്മിൽ തെറ്റി രണ്ട് ധ്രുവങ്ങളായി

അന്യോന്യം കുറ്റം പറഞ്ഞ്

അവിടെയുണ്ടാവും...

അച്ഛന്റെ ഒച്ച ദൂരെയെങ്ങാനും കേട്ടാൽ

മുറ്റത്ത് മയങ്ങുന്ന ചെമ്പൻ പട്ടി

വാലാട്ടി ഓടിച്ചെല്ലും....

അമ്പിളിക്കലനോക്കി ആരെയോ സ്വപ്നംകാണുന്ന

വല്ല്യേച്ചിയെ അമ്മ ശാസിക്കുമ്പോൾ

കൊച്ചേച്ചി ചിരിച്ചോടും...

ഞങ്ങളെല്ലാം ഉണ്ട്, ഉറങ്ങാൻ കിടന്നാലും

അമ്മമാത്രം ഉമ്മറത്ത് ചൂലിന്

ഈർക്കിൽ ചീകും..

അന്നേരം,

അമ്മയ്ക്ക് കൂട്ടായി നിലാവ് മാത്രം

ഉമ്മറത്തുണ്ടാവും..... സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-22902589445829157252013-10-23T01:01:00.002-07:002013-10-23T01:01:27.188-07:00..പാറ..

അകത്ത്

ശാന്തി

പൂവെറിഞ്ഞ്

പൂജിക്കുന്നു..

പുറത്ത്

ഭക്തര്

തേങ്ങയെറിഞ്ഞു

ദ്രോഹിക്കുന്നു. സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-42074609445562846672013-10-23T01:00:00.003-07:002013-10-23T01:00:43.934-07:00...ആത്മഹത്യ ചെയ്തവനോട്...

കൂട്ടുകാരാ..

മരിയ്ക്കാനൊരുങ്ങും മുൻപ്

നിനക്കൊന്നു കണ്ണാടി

നോക്കിക്കൂടായിരുന്നോ..?

വടിച്ചൊടുക്കിയിട്ടും

വളർന്നു പൊന്തുന്ന

മൈരു ജീവിതം കണ്ട്

സ്വയം ബലപ്പെട്ടൂകൂടായിരുന്നോ..? സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-52958574517347144252013-10-23T01:00:00.000-07:002013-10-23T01:00:05.972-07:00..അമ്മേടെ തല...

ഒരു ദിവസം ഉച്ചയ്ക്ക്,

പാലുത്തേക്കിൽ

ഉപ്പ് കരച്ചപ്പോൾ

അച്ഛനമ്മയോടൊരു-

കഥ പറഞ്ഞു...

വടക്കെങ്ങാണ്ട് ഒരുത്തൻ

പെണ്ണുമ്പിള്ളയുടെ

തലവെട്ടിയെടുത്ത്

മുടിയിൽ തൂക്കിപ്പിടിച്ച്

സ്റ്റേഷനിൽ ചെന്ന് കീഴടങ്ങിയെന്ന്

മുക്കിലാരാണ്ട് പറഞ്ഞെന്ന്..

നിന്നെയൊക്കെ അങ്ങനെ ചെയ്യണം

എന്ന് അടിവരയിട്ടപ്പോ

അമ്മയൊരുകൂട്ടം ഭാഷ പറഞ്ഞിട്ട്

അകത്തേക്ക് പോയി...

അച്ഛനുരുട്ടിത്തന്ന

ഉരുളയിറങ്ങാതെ

ഉമിനീരു വിക്കി ഞാൻ

ചോറു തുപ്പി..

അന്നുറങ്ങാൻ

കണ്ണടയ്ക്കുമ്പോളൊക്കെ

അമ്മയുടെ തലയും തൂക്കി

അച്ഛനെങ്ങോട്ടോ

നടന്നു പോകുന്നു...

അതിൽ പിന്നെ ഞാൻ

എന്റെ മുയൽക്കുഞ്ഞിനേ

ചെവിയിൽ തൂക്കിയെടുത്തിട്ടില്ല

മുട്ടമുടങ്ങിയ

എന്റെ ചാരത്താറാവിനെ

കഴുത്തിൽ തൂക്കിയെടുത്തിട്ടില്ല

അയലത്തെ

പൂച്ചക്കുഞ്ഞിനേ

പൂഞ്ഞിയിൽ തൂക്കി

കളിപ്പിച്ചിട്ടില്ല..

അമ്പലത്തിൽ

പായസത്തിന്

കാതുള്ള പാത്രം

കൊണ്ടുപോയിട്ടില്ല..

റേഷൻ കടയിൽ നിന്നും

അരിവാങ്ങി

തലയിൽ വച്ചേ

കൊണ്ടുപോയിട്ടുള്ളൂ...

എന്തോ പറഞ്ഞു തെറ്റിയപ്പോൾ

നിന്റെ അമ്മേടെ തല എന്നു പറഞ്ഞ

വല്ല്യച്ഛന്റെ മോനെ

കല്ലുകിട്ടാഞ്ഞ കലിപ്പിൽ

ചാണകം വാരി എറിഞ്ഞിട്ടുണ്ട്...

പിന്നീട്

അച്ഛനന്നു പറഞ്ഞത്

എങ്ങാണ്ട് നടന്നതല്ലേ

എന്റെ അമ്മയേ

അച്ഛനങ്ങനെയൊന്നും ചെയ്യില്ലെന്ന്

സമാധാനിച്ചെങ്കിലും

അമ്മയില്ലാതായ

ആ മോൻ

ഞാനായിരുന്നെങ്കിലോ

എന്നോർത്ത്

ചുമ്മാതെ

കരഞ്ഞിട്ടുണ്ട്.... സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-1547760207297773432013-10-23T00:58:00.002-07:002013-10-23T00:58:15.269-07:00...മരുന്ന്...

ഒരിയ്ക്കൽ ശ്രമിച്ചു

പരാജയപ്പെട്ടവനെ

ജയിച്ചവനു കാവൽ

നിർത്തണം...

കയർ അറുത്തുമാറ്റാതെ

അവനേക്കൊണ്ട്

അഴിച്ചിറക്കിക്കണം...

മിഴിച്ച കണ്ണുകൾ

അവൻ

തിരുമ്മിയടയ്ക്കണം..

മഹസ്സറെടുക്കാൻ

അവനേക്കൊണ്ട്

മറിച്ചു കിടത്തണം...

തഴപ്പായയിൽ

പൊതിഞ്ഞു കെട്ടുമ്പോൾ

അവനറിയാതെ കൈ വിറയ്ക്കണം..

പോസ്റ്റുമോർട്ടം റ്റേബിളിൽ

പഞ്ഞിയും കത്രികയുമായി

കയ്യാളായി

അവനുമുണ്ടാവണം..

അറുത്തുമുറിച്ചത്

അവനാവണം തയ്ക്കേണ്ടത്..

അവസാനത്തെ ഒരുക്കത്തിനു

അവൻ പൗഡർ കുടയണം..

ആംബുലൻസിൽ നിന്നുമിറക്കു-

മ്പോൾ നിലവിളികൾ

കാതുപൊത്തണം..

ഉടപ്പിറന്നവരുടെ

കരച്ചിൽ കണ്ട്

അടക്കിവച്ച ഒരു നിലവിളി

കുരനാവിൽ മുറുകിപ്പിടയുന്നത്

കണ്ണറിയണം..

അടക്കം കഴിഞ്ഞ്

ഒടുക്കം പോകുന്നവൻ

തിരിച്ചറിവിന്റെ

തീ കൊണ്ട് ഞെട്ടണം...

47163Like · · Promote · Share സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-49713255813570814472013-10-23T00:57:00.001-07:002013-10-23T00:57:03.622-07:00...അന്നൊക്കെ....

അന്നൊക്കെ

ഒരു കോടിത്തുണി കിട്ടിയാൽ,

കുടുംബത്തിലൊരു കുഞ്ഞാവ

ഉണ്ടായ പോലത്തെ

സന്തോഷമായിരുന്നു...

അന്നൊക്കെ

ചെരുപ്പിന്റെ

വാറുപൊട്ടിയാൽ,

കുടുംബത്തിലാരോ

മരിച്ചപോലത്തെ

സങ്കടമായിരുന്നു... സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-83707045695408800572013-10-23T00:54:00.002-07:002013-10-23T00:54:47.171-07:00...ആപ്പീസുപെണ്ണുങ്ങൾ...

കള്ളിറങ്ങുമ്പോൾ,

തപ്പിത്തടവി

തടുത്തുകൂട്ടാനൊരുങ്ങുന്ന

കെട്ടിയവനോട്,

"ആക്കുന്നേൽ ആക്ക്

ആപ്പീസിൽ പോണം.."

കരച്ചിൽ കേട്ടാണ്

ഒരോ ദിനവും

വെളുപ്പിന്,

ആപ്പിളകിയ

കട്ടിലിന്റേത്...

കാര്യം കഴിഞ്ഞ്

കള്ളൻ നീക്കുമ്പോൾ

കതകിന്റേത്..

പല്ലിലുരഞ്ഞമരുന്ന

ഉമിക്കരിയുടേത്...

കിണറ്റുകരയിൽ

കപ്പിയുടെ പാഴാങ്കം...

അണ്ടിക്കറപുരണ്ട

കൈവിരലുകളുരുട്ടിയ-

തുണ്ണാൻ മടിച്ച്

ഓക്കാനിക്കുന്ന

കുഞ്ഞിനേ നോക്കി

തലയിൽ തല്ലി

തന്നത്താൻ പ്രാകി

ആപ്പീസുപെണ്ണുങ്ങളുടെ

ജീവിതം...

ഏഴേമുക്കാലിനിറങ്ങിയോടി

കണിശക്കാരൻ

വാച്ചറുകൊച്ചാട്ടനോട്

വഴുവഴുക്കൻ ചിരിചിരിച്ച്

അടുത്തിരിയ്ക്കുന്നവളോട്

കുശലം പറയുന്ന

തല്ലും,പാസും, പീലിങ്ങും...

ശനിയാഴ്ച പിരിയുമ്പോഴേ

ചിരിവിരിയാറുള്ളൂ..

കിട്ടിയതിൽ പങ്ക്

ചിട്ടിക്ക് കൊടുത്ത്

കൊച്ചുങ്ങൾക്ക്

പലഹാരം വാങ്ങി

പത്തുരൂപയ്ക്ക് മത്തിവാങ്ങി

പറ്റമ്പറ്റമായി

നീങ്ങുന്ന

പെണ്ണാപ്പീസറമ്മാർ...!!!!! സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-91786010552681490652013-10-23T00:53:00.002-07:002013-10-23T00:53:28.969-07:00....ചൂണ്ട...

നട്ടെല്ലുള്ള മണ്ണിര

എന്നാണ് വിഴുങ്ങുമ്പോൾ

വിചാരിച്ചത്...

ചെകിളപ്പൂവിൽ

കൊരുത്തപ്പോഴാണ്

ചതി തിരിച്ചറിഞ്ഞത്... സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-45516420875548213582013-10-23T00:46:00.001-07:002013-10-23T00:46:09.952-07:00...പക്ഷം...

എന്റെ ചിറക്

മതിയാകാതെ വന്നത്

നീ

പറക്കമുറ്റിയതു-

കൊണ്ടാണ്...

ഇനിയീകൂട്ടിൽ

എന്റെ നെടുവീർപ്പുകൾക്ക്

അടയിരിക്കണം...

പൊരുന്നച്ചൂടിൽ

ഓർമ്മകൾ

കൊത്തിവിരിയിക്കണം

നിനക്കീ ആകാശം

പതിച്ചു തന്നതാരാണ്...? സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-43764781997340808892013-10-23T00:44:00.002-07:002013-10-23T00:44:31.847-07:00....ഒറ്റ....

ദുഖം മുഖത്ത്

കൂടുകൂട്ടുമ്പോൾ

പുഞ്ചിരി

വിശന്ന കിളിക്കുഞ്ഞിന്റെ

കരച്ചിലാകുന്നു....

പറഞ്ഞുപോകുന്നത്

പറന്നുപൊങ്ങാൻ

കൊതിയ്ക്കുന്ന

പിടച്ചിലാകുന്നു...

പരിഹാസമെന്ന

പരുന്തിൻ കരച്ചിൽ കേട്ട്

പതുങ്ങിയൊട്ടുന്നൊരു

മനസ്സുണ്ടാകുന്നു...

ഞാനൊന്നുമല്ല

എന്നല്ല

എനിയ്ക്കൊന്നുമില്ലെ-

ന്നുള്ള ബോധ്യം

അമ്മക്കിളി

കൊത്തിപ്പിരിച്ച

ഒറ്റക്കിളിക്കുഞ്ഞിന്റെ

വിശപ്പുമറന്നുള്ള

കൂട്ടുതേടലാകുന്നു... സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-32816874487934809552013-10-23T00:43:00.003-07:002013-10-23T00:43:33.129-07:00...മോലാളി.....

രണ്ട് റക്കായത്ത്

ഉറങ്ങിയെണീറ്റ്

സുബഹി നിസ്കരിച്ച്

അവ്വക്കറ് മീനുംകൊണ്ടിറങ്ങും

ചുവന്ന തോർത്തൊരെണ്ണം

തലയിൽ വട്ടം കെട്ടി

ഫോറിൻ ലുങ്കിയ്ക്ക് മുകളിൽ

കറുത്തവാറുള്ള

ബെൽറ്റും കെട്ടിയാല്പിന്നെ

അവ്വക്കറ് സുൽത്താനാകും

അന്നേരം,

ഐസു വെള്ളം വീണ്

തുരുമ്പിച്ച സൈക്കിൾ

രാജരഥമാകും...

ഓാഓയ്യ്യ്യ്.... മീനോയ്യ്യ്യ്...

വിളികേട്ട്

അടുക്കളക്കതകുകൾ

മലർക്കെ തുറക്കും...

വഴിയരികിൽ

താലവുമേന്തി

തരുണികൾ

കാത്തുനിൽക്കും...

ഇരുന്നുണ്ണാൺ

പാങ്ങുള്ളവളും

പത്തുപഞ്ചാരപറഞ്ഞ്

രണ്ടെണ്ണം കൂടി

ഇങ്ങോട്ടിടെന്റെ

മോലാളീ എന്ന്

ചിറി നനയ്ക്കുന്ന

പൂച്ചയാകും...

ചെതുമ്പലൊട്ടിയ

നനഞ്ഞ നോട്ടുകൾ

ബാക്കി നൽകുമ്പോൾ

ചിരിച്ച മുഖങ്ങളിൽ

അവജ്ഞ നിറയും....

ഐസുപെട്ടിയിൽ നിന്നും

മുഴുത്ത മീനുകൾ

കറിച്ചട്ടിയിലായാൽ

മോലാളി വെറും

മീങ്കാരൻ അവ്വക്കറാവും.... സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-16516149648385348502013-10-23T00:39:00.003-07:002013-10-23T00:39:55.424-07:00...ആ ചേച്ചി...

ആ ചേച്ചിയൊരു

പാവമായിരുന്നു...

കൊച്ചുന്നാളിൽ

പാലുംകൊണ്ട്

സൊസൈറ്റിയിൽ

പോവുമ്പോ

സില്പറൂരി

എനിക്ക് തരുമായിരുന്നു..

മോനെടുത്തോന്നും

പറഞ്ഞ്

കിട്ടുന്നതൊക്കെ

എനിയ്ക്ക് തരുമായിരുന്നു...

ഇച്ചിരൂടെ വളന്നപ്പോ

പശൂനു പോച്ച പറിയ്ക്കുമ്പോ

കിളിച്ചിലിൽ

നോക്കി നിയ്ക്കുന്ന

കണ്ടിട്ടും

കുറ്റമൊന്നും പറഞ്ഞില്ല...

കൊച്ചൂട്ടിലെ

കല്യാണത്തിന്

സദ്യാലയത്തിനു മുമ്പി

തള്ളുമ്പോ

തൊട്ടു പിറകിൽ

ചേർന്നു നിന്നിട്ടും

നൂഴ്ന്നു മാറിയതല്ലാതെ

ഈ ചെറുക്കൻ

വഷളാന്നു പറഞ്ഞില്ല...

ആ ചേച്ചിയൊരു

പാവമായിരുന്നു...

ഒറ്റയ്ക്കിരുന്നോർത്ത്

കുരുത്തക്കേട് കാട്ടിയിട്ട്

പിറ്റേന്ന് കണ്ടപ്പൊ

കുറ്റബോധം കൊണ്ട്

മുഖം കുനിഞ്ഞയെന്റെ

നെറ്റിയിൽ തൊട്ട്

പനിയാന്നോന്നു ചോദിച്ചു...

ആ ചേച്ചിയിപ്പഴും

അങ്ങനെ തന്നെ

വഴീക്കാണുമ്പോ

വല്യ ജീവനാ... സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-9692861804648651462013-10-23T00:39:00.000-07:002013-10-23T00:39:06.026-07:00..വടുക്കൾ...

ആ വളവിലെ

ടയരുരഞ്ഞ പാടിൽ

നടന്നതോ

നടക്കാതെപോയതോ

ആയ ഒരപകടം

കരിഞ്ഞു മണക്കുന്നുണ്ട്...

അശ്രദ്ധകൊണ്ട്

അവിടം അടയാളപ്പെട്ടടതാകാം

തിടുക്കം

നടുക്കത്തിനു വഴിമാറിയതാകാം

മനുഷ്യനോ

മൃഗമോ ആകട്ടെ,

കുറുക്കുചാടിയ കാരണമാകാം...

മരണമോ മരണാസന്നതയോ

എന്ന ജിജ്ഞാസയ്ക്ക്

മറുപടിയുണ്ടാവണമെന്നില്ല....

ആ വളവിലെ

ടയറുരഞ്ഞ പാടിൽ

ഒരു നിലവിളി

തളം കെട്ടിക്കിടപ്പുണ്ട്...

ആ വളവിലെ

ടയറുരഞ്ഞ പാട്

ചില മനസ്സുകളിലെ

വടുക്കൾ

പറഞ്ഞുവയ്ക്കുന്നുണ്ട്... സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-49308171123675521742013-10-23T00:37:00.002-07:002013-10-23T00:37:53.761-07:00-ഉപമ-

കഴുത്തിൽ

തുടൽ മുറുകിയ

നായയുടെ

വ്രണത്തിൽ

ഈച്ചകൾ

പൊതിയുമ്പോൾ.

ഉടൽ കുടഞ്ഞ് അവ

ഒരു നിമിഷാർദ്ധം

നോവു നീക്കുന്ന

സുഖമുണ്ടല്ലോ..

അതിനെ,

എന്റെ

കവിതയെന്ന്

കരുതുക.... സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-82603729094358327022013-10-23T00:36:00.003-07:002013-10-23T00:36:56.992-07:00....ഒടുക്കം...

എന്റെ ദാഹം തീർക്കാൻ

നാവിലിറ്റിച്ച

ജലത്തിനാലാവില്ല...

കഴിയുമെങ്കിൽ

വിഷാദ ഭരിതമായ

ഒരു കവിത ചൊല്ലുക

ചുണ്ടിലൊരു പൂവ് നട്ട്

പിരിഞ്ഞു പോവണമെനിയ്ക്ക്....

ഓർമ്മ നാളിൽ

തെരുവിൽ തണലുപാകിയ

മരത്തിന് എന്റെ പേരു ചൊല്ലി

വിളിയ്ക്കണം....

സ്മൃതികുടീരങ്ങളിൽ

അടയിരിയ്ക്കാതെ

നൊമ്പരങ്ങളുടെ

തമ്പുരാനാവണം..... സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-75907057993645626722013-10-23T00:35:00.002-07:002013-10-23T00:35:39.513-07:00...വാരികയ്ക്ക് ഒരു കവിത...

പ്രീയപ്പെട്ട എഡിറ്റർ,

താങ്കളുടെ വാരികയിൽ

എന്റെ ഈ കവിത

അച്ചടിച്ചു കാണണമെന്ന്

ആഗ്രഹിക്കുന്നു...

താടിയും തോൾസഞ്ചിയുമില്ലാത്ത

കൂലിപ്പണിക്കാരനായ എന്നെ

ബോധിക്കുവാനല്പം

ബുദ്ധിമുട്ടായിരിക്കുമെന്നറിയാം...

എൻ ജി ഒ കവികളാരും

ശുപാർശ്ശക്കത്ത് തരാത്തതുകൊണ്ടാണ്

അല്ലെങ്കിൽ

ജീവിതാഭിലാഷം സാധിയ്ക്കാൻ

ഏതറ്റം വരെ വേണമെങ്ക്ലും പോയേനെ....

ഒരുപാടൊന്നുമില്ല

ഒരു തീപ്പെട്ടി കോളം

തന്ന് സഹായിക്കണം

ചേതമില്ലാത്ത ഉപകാരമല്ലേ സാർ

ആവില്ലെന്നു പറയരുത്

സഹായിക്കണം

കവിത

"പ്രതികരണം"

....ഫാ....

സമൂഹത്തിലെ മൂല്യ ച്യുതിക്കെതിരേ...

കൊള്ളരുതായ്മയ്ക്കെതിരേ...

കൊള്ളയ്ക്കും കരിഞ്ചന്തയ്ക്കും

കൊള്ളിവെപ്പിനുമെതിരേ...

ബാലവേലയ്ക്കും ബലാൽസംഗങ്ങൾക്കുമെതിരേ...

സഭ്യേതരവും മനുഷ്യത്ത രഹിതവുമായ

സകല പ്രതിലോമകതകൾക്കുമെതിരേയുള്ള

ഞാനെന്ന കവിയുടെ

പ്രതികരണമാണ്

"ഫാ"

എന്ന ഒറ്റയക്ഷരക്കവിത

പ്രസിദ്ധീകരിയ്ക്കുമെന്ന

വിശ്വാസത്തോടെ

ഒപ്പ്...

(അഥവാ പ്രസിദ്ധീകരിയ്ക്കുവാൻ കഴിയില്ലെങ്കിൽ പ്രസിദ്ധരുടെ മാത്രം പൃഷ്ഠം താങ്ങുന്ന താങ്കൾക്കും ഈ കവിത ബാധകമെന്ന് വിനയപുരസ്സരം അറിയിക്കുന്നു..) സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-53232194320471043042013-10-23T00:33:00.002-07:002013-10-23T00:33:29.841-07:00...സങ്കേതം...

കച്ചിയും കുന്താലിയും

കാച്ചിലും ചേനയും

നിറച്ച കളീലിൽ

കഷ്ടകാലത്തിന്

ഒരു ചേര കേറി

അച്ഛനതിനെ തുരത്താൻ

കച്ചിത്തിരി പെറുക്കി

കാളത്തിണ്ണയ്ക്കടുക്കി

മൊട്ട ബാബുവണ്ണൻ തന്ന

കുത്തുപുസ്തകം

കച്ചീടെടേടല് കണ്ടപ്പോ

അച്ഛന്റെ മുന്നിൽ ഞാൻ

അബദ്ധക്കാരനായി...

ചേരയിഴഞ്ഞു കയറിയത്

കളീലിലല്ലെന്നും പറഞ്ഞ്

ബീഡിയും കത്തിച്ച്

അച്ഛനിറങ്ങി

മുക്കിലോട്ട് പോയി.... സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.com0tag:blogger.com,1999:blog-1644952907678395711.post-78875101022760096342013-10-23T00:31:00.001-07:002013-10-23T00:31:38.175-07:00..അതിലേ പോവുമ്പോ..

അതിലേ

പോവുമ്പോ

അവന്റെ കാര്യമോർക്കും.

അവിടിപ്പം ആരുമില്ലാതെ

കാടുകേറിക്കിടക്കുന്നു..

അവനിപ്പം എവിടാരിയ്ക്കും...?

ബോംബേലെങ്ങാണ്ടൊണ്ടെന്ന്

ആരാണ്ട് പറയുന്ന കേട്ടു...

ഒള്ളതാരിയ്ക്കും...

ഏതെങ്കിലും ഹിന്ദിക്കാരിയേം കെട്ടി

വല്ല ടയറുകടയും നടത്തുവാരിയ്ക്കും...

ചെലപ്പോ,

നിവർത്തികേടുകൊണ്ട് മോട്ടിച്ചേന്

ജയിലിലായിരിയ്ക്കും....

അല്ലേല്,

തലയ്ക്ക് പ്രാന്തുകേറി

നീളെ നടക്കുവാരിയ്ക്കും...

അതുമല്ലേൽ,

അവൻ ചത്തുകാണും...

എന്നാലും

അതിലേ

പോവുമ്പോ

അവന്റെ കാര്യമോർക്കും...

അന്നവന്റെ അമ്മയോട്

ചോദിച്ചപ്പോ

അവരൊരുമാതിരി

ഒക്കാത്ത മറുപടി പറഞ്ഞു.

അതെനിയ്ക്കങ്ങോട്ട്

പിടിത്തം കിട്ടിയില്ല...

എന്നാലും,

അതിലേ

പോവുമ്പം

അവന്റെ കാര്യമോർക്കും... സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-10404101595977356492012-06-01T07:50:00.004-07:002012-06-01T07:50:54.306-07:00.....ബലി....

നേരിയ ദർഭത്തണ്ടിൻ തുമ്പിൽ കുടുമ കെട്ടി

നീരൊഴിച്ചമ്മയേ കുളിപ്പിച്ചീറനാറ്റി

പട്ടിൽ നിന്നൂർത്ത നൂലാൽ ചേല ചുറ്റി

ചേലൊത്ത വാഴേലതൻ നടുവിൽ കിടത്തുന്നു..

ഒന്നിൽ നിന്നിരട്ടിച്ചു പതിനൊന്നിൽ പാകം

ചന്ദനം,ജലവും,പൂവും കൊടുക്കുമ്പോൾ

ഉള്ളിലെ ഉടുക്കൊത്ത് എന്മനം ജപിക്കുന്നു

അമ്മയെന്നമ്മയെന്നായിരം മന്ത്ര സ്വനം..

ഞാനെന്റെ കയ്യാൽ വേവിച്ചുരുട്ടി പാൽവാർത്തൊരാ-

മൂവുരളയിൽ ജന്മക്കടത്തേ വീട്ടീടുമ്പോൾ..

ചാരത്ത് കാറ്റായ് വന്നു ചിരിയോടരുളുന്നു

നീ വച്ചതുണ്ണാനമ്മ കാകനായ് കാത്തിരിപ്പൂ..

പ്രാതലിൽ പഥ്യമില്ലാഞ്ഞാവണം

കരം തട്ടി ആനയിച്ചിട്ടും ചെറ്റു മടിച്ചെ-

ങ്കിലും വന്ന് ; ചോറുരളയും കൊത്തി

പറക്കുമ്പോൾ കണ്ണിൽ നീർപൊടിഞ്ഞതോ,

മേഘം മഴയായ് പൊഴിഞ്ഞതോ..?

ഇരുട്ടിൽ ഇനിയില്ലെന്നോർത്തിരിക്കുമ്പോൾ

ദുഖം ഘനത്ത ശ്യാമാന്ധത പുതച്ച് കിടുങ്ങുമ്പോൾ

മുറ്റത്തെയസ്ഥിത്തറയിൽ ചെരാതിന്റെ

ചുണ്ടിലെ ചിരിയെന്റെ അമ്മയെന്നറിയുന്നു..
സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-23218596127805175882012-03-31T18:58:00.004-07:002012-03-31T18:58:41.320-07:00......ചാമ്പൽ.......

കാലത്തോലവല്ലവും

കുറ്റിച്ചൂലുമായി അമ്മ

മരങ്ങൾ തിങ്ങിയ

അയല്പുരയിടം തേടും,

കരിയില തൂക്കാൻ.

ചൂലും കരിയിലയും തമ്മിൽ

ആടും ഇടയനും കളിച്ചൊടുവിൽ

വാരിയെല്ലു തെളിയിച്ച് തലയിലാ

ഓലവല്ലവുമായി അമ്മ മടങ്ങും.

അമ്മവന്ന് അടുപ്പിൽ കലംവച്ചിട്ട്

പാഴിലകൾക്ക് പട്ടടയൊരുക്കും.

അടുപ്പിലെരിഞ്ഞടിഞ്ഞ ചാമ്പലായിരുന്നു

അമ്മയുടെ സമ്പാദ്യം

അയലത്ത് അരിവന്ന

ക്വിന്റലുചാക്കുകൾ വാങ്ങി

അവയിൽ നിറച്ച ചാമ്പൽ

ഇടവത്തിലലവന്ന ഏത്തവാഴക്ക്

വളമാക്കാൻ അമ്മ വിൽക്കും.

അത് പിടുങ്ങാൻ വരുന്ന അച്ഛന്റെ മുന്നിൽ

മുടിയഴിച്ചമ്മ ചുടലഭദ്രയാകും.

അമ്മയിന്നലെ

ജലശയ്യയിലുറക്കം വരാതെ

എന്റെ ചാമ്പലെന്നു പുലമ്പിയത്

അവസാനത്തെ എരിഞ്ഞൊടുങ്ങലാവുമോ...?

അമ്മപോയാൽ..

ആ ചാമ്പൽ ഞാന്

ഒരു ഗംഗയിലുമൊഴുക്കില്ല

പത്തുപടല കായ്ക്കുന്നൊരു

ഏത്തവാഴയ്ക്ക്

എന്റെ അമ്മ വളമാവണം.

അമ്മയ്ക്കുമതാവും

സന്തോഷം. സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-26122335323667559942012-03-05T00:21:00.001-08:002012-03-05T00:21:33.927-08:00........ചെരുപ്പ്......ചെരുപ്പ് ഒരാഡംബരമാണെന്നായിരുന്നു

അമ്മയുടെ പക്ഷം

പകലറുതിയിൽ പാടത്തു നിന്നും

ചേറിന്റെ ചെരുപ്പണിഞ്ഞ്

വലം തോളിൽ കലപ്പയുമായി

വരുന്ന അച്ഛനേ ചൂണ്ടി

അത് നമുക്ക് അന്യമെന്നമ്മ പറഞ്ഞു

എന്നിട്ടും

കൂട്ടുകാരുടെ കാലുകളിൽ

പല പല പാദുകങ്ങൾ കാണുമ്പോൾ

അടക്കാനാവാത്ത ഒരഭിനിവേശം

അവയോടുണ്ടായിരുന്നു.

മനപ്പൂർവ്വം കുപ്പിച്ചില്ലിൽ

കാൽ ചവിട്ടി

നോവുന്നെന്ന് നിലവിളിയഭിനയിച്ച്

മുട്ടയിടുന്നൊരു പിടക്കോഴിയെ

കിട്ടിയ കാശിനു വിൽപ്പിച്ച്

പേരില്ലാത്തൊരു "സിൽപ്പർ" ചെരുപ്പ്

ഞാനും സ്വന്തമാക്കി...

മാസമെത്താതെ വാറുപൊട്ടി

വണ്ടിക്കവ വീലായി

എങ്കിലും

ചെരുപ്പെന്നാൽ അഭിനിവേശമായിരുന്നു എനിക്ക്

(അമ്മയ്ക്ക് ആഡംബരവും)

പറങ്കിമാം ചുവടുകൾ തെണ്ടിപ്പെറുക്കി

പുത്തനൊരു പൂട്ടുചെരുപ്പിനു

കോപ്പ്കൂട്ടിയത്

മഴയുള്ളൊരു ദിവസം അച്ഛനെടുത്ത്

പട്ടബാബു അണ്ണന്റെ പറ്റു തീർത്തു

ഒടുവിൽ

എട്ടാം ഉൽസവത്തിന്,

ഉൽസവബലി തൊഴാൻ പോയ

ഏതോ ഒരു

എന്റെ പ്രായക്കാരന്റെ

പുത്തൻ ബാറ്റാ ചെരുപ്പുമിട്ട്

ഒറ്റയൊരോട്ടം വച്ചു കൊടുത്തു

തിരിഞ്ഞു നോക്കാതെ...
സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-63824294009576877832012-03-04T19:11:00.000-08:002012-03-04T19:11:42.120-08:00..... ഡയറി.........നിന്റെ സ്വകാര്യ പുസ്തകത്തിൽ

ഒരു പുറം എനിക്കായി

മാറ്റി വച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.

നീയറിയാതെ ഞാനിന്നതൊന്നു-

മറിച്ചു നോക്കി.

മറ്റുപേജുകളിൽ എഴുതി നിറയ്ക്കുമ്പോൾ

തെളിയാതായ പേന

കുത്തിവരച്ച് തെളിയിക്കാൻ നോക്കിയ

വികൃതമായ കുറേ

കോറിവരകൾ മാത്രം അവിടെ..... സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-1644952907678395711.post-25802781201859911712012-01-21T19:08:00.001-08:002012-01-21T23:17:42.116-08:00....തിരോധാനം....പുറപ്പെട്ട് പോയന്ന്

കരിക്കട്ട കൊണ്ട് അടുക്കള ചുവരിൽ

പോകുന്നു എന്ന ഒറ്റവാക്ക്..

മുളക് പാട്ടയിലെ

മുഷിഞ്ഞ നോട്ടുകകൾ

വഴിച്ചെലവിനാകണം....

വളർത്തിയ കണക്കു പറഞ്ഞ

അച്ഛന്റെ കടം വീട്ടാൻ

തിളയ്ക്കൂന്ന ചോരയുടെ തീട്ടൂരം..

നര പെരുത്തിട്ടും നാവു തളർന്നിട്ടും

വഴിക്കണ്ണിനിപ്പോഴും

അയിരം മിഴിവ്....

അവന്റെ മണമുള്ള

കുപ്പായത്തുണിയിൽ ഒളിക്കുന്ന

ഓർമ്മയുടെ മുത്തുകൾ....

വളർത്താനുതകാത്തത്

വഴിപാടിനുതകുന്ന

വിധി വൈപരീത്യം...

തിരിച്ചു വന്നില്ലെങ്കിലും

പൊന്നുമോൻ

മരിച്ചു വരല്ലേ

എന്നു പ്രാർത്ഥന... സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.com3tag:blogger.com,1999:blog-1644952907678395711.post-73239320339191798202011-12-08T21:11:00.001-08:002011-12-09T03:35:26.403-08:00.........ഷാപ്പിലെ പൂച്ച...............ഷാപ്പിലെ പൂച്ചയ്ക്ക് പുരോഹിതന്റെ ഭാവമാണ്.

പനമ്പ് കൊണ്ട് തിരിച്ച അറകളിലെ

കുമ്പസാര രഹസ്യങ്ങൾ കേട്ട്കേട്ടാവാം,

നരച്ച മീശ രോമങ്ങളേ നാവാലുഴിഞ്ഞ്

അടുത്തതെന്താവാം എന്ന് കണ്ണോർത്തിരിക്കും.

വകയിലെ പെങ്ങളേ പ്രാപിച്ചവന്റെ

വിലാപ സാഹിത്യത്തെ

സമാശ്വാസത്തിന്റെ പുറം തഴുകലുകൾ

സ്വയം ഭോഗമായി പരാവർത്തനം ചെയ്യുന്നത് കണ്ട്

അമൂർത്തമായൊരു നിശബ്ദതയിലഭിരമിച്ച്

അവയങ്ങനെ ചടഞ്ഞിരിക്കും.

വിലക്ഷണ ഹാസ്യത്തെ പതച്ചൊഴിച്ച-

പാനപാത്രം മുത്തി,

അഹം ഭാവത്തിന്റെ ആറ്റുമീൻ കറിയിൽ

വിരൽ മുക്കി നക്കി,

അപരനോടുള്ള പുച്ഛം അധോ വായുകൊണ്ട്

അടിവരയിടുന്നത് കണ്ട്

കണ്ണടയ്ക്കും..

അഞ്ഞൂറ് രൂപ ലോട്ടറിയടിച്ചവന്റെ

ആഘോഷങ്ങൾ തെറിപാട്ടിന്

താളം പിടിക്കുമ്പോള്

വരട്ടിയ പോത്തിൻ കഷണം

വായ് വിട്ട് താഴെ വീണാലോ എന്ന്

പ്രതീക്ഷയോടെ കാത്തിരിക്കും.

ആത്മ വഞ്ചനയുടെ പാഴാങ്കങ്ങൾക്കൊപ്പമുയരുന്ന

നെറികെട്ട നിലവിളികളേ

കാലുറയ്ക്കാത്ത ബെഞ്ചിന്റെ പുലയാട്ടുകൾ

തമസ്കരിക്കുന്നത് കേട്ട് കേട്ട്

അടക്കി ചിരിക്കും. സുനിലൻ കളീയ്ക്കൽhttp://www.blogger.com/profile/06721509510088801971noreply@blogger.com12