2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

...അന്നൊക്കെ....അന്നൊക്കെ
ഒരു കോടിത്തുണി കിട്ടിയാൽ,
കുടുംബത്തിലൊരു കുഞ്ഞാവ
ഉണ്ടായ പോലത്തെ
സന്തോഷമായിരുന്നു...

അന്നൊക്കെ
ചെരുപ്പിന്റെ
വാറുപൊട്ടിയാൽ,
കുടുംബത്തിലാരോ
മരിച്ചപോലത്തെ
സങ്കടമായിരുന്നു...