2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

...അച്ഛൻ....ഉറക്കെ വിശന്നപ്പോൽ
മുറുക്കാൻ ചവച്ചും..
ഉടുമുണ്ടഴിച്ച്
ഉലച്ചൊന്നുടുത്തും..
ഉടൽച്ചൂടുയിർപ്പിച്ച
വിയർപ്പെ തുടച്ചും..
വെയിൽപ്പുറ്റ് പൊട്ടിച്ച്
വഴിത്താര താണ്ടി..
വെറുംകാലുമായി
വരുന്നുണ്ട്,അച്ഛൻ....